2008, ഡിസംബർ 21, ഞായറാഴ്‌ച

ആന്തുലെ പറഞു വെച്ചത്


മുംബൈ ഭീകരാക്രമണത്തിനിടെ മരിച്ച ഭീകര വിരുദ്ധ സ്ക്വാഡ് തലവന്‍ ഹേമന്ത് കര്‍കറെയുടെ മരണത്തിനെ കുറിച്ച് ആന്തുലെ പ്രസ്‌താവന നടത്തിയ‌താണ്‌ ഇന്നെത്തെ പ്രധാന ചിന്താവിഷയം. ഭരണ- പ്രതിപക്ഷങ്ങള്‍ ഒരുപോലെ വെട്ടിലായ ഇരുതല മൂര്‍ച്ചയുള്ള വാളായി ആന്തുലയുടെ വാക്കുകള്‍.

കര്‍കറെ അടക്കമുള്ള ഹിന്ദുത്വവാദികളുടെ ശത്രുക്കള്‍ അക്രമണത്തില്‍ കൊല്ലപെട്ടതിനു തീവ്രവാദികളല്ലാത്ത ചില കാരണങ്ങലുണ്ട്, ഈ ഉദ്യോഗസ്ഥരെ സംഭവസമയം കാമാ ആശുപത്രി ഭാഗത്തേക്ക് ആരാണു നിയോഗിച്ചത്? എന്നൊക്കെയാണു ആന്തുലെ പറഞ്ഞത്.

മുസ്ലീംകളെ ഭീകരരായി ചിത്രീകരിക്കുന്ന ശ്രമങ്ങള്‍ക്കിടയില്‍ ഒരു തിരുത്ത് എന്ന ചിന്തയിലായിരിക്കണം ആന്തുലെ ഇതൊക്കെ പറഞ്ഞത്. പക്ഷേ ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഈ പ്രസ്താവന കോണ്‍ഗ്രസിനെ പ്രതികൂട്ടിലാക്കി. കോണ്‍ഗ്രസും മഹാരാഷ്‌ട്രാ സര്‍ക്കാരും പ്രസ്താവനയോട് വിയോചിപ്പ് രേഗപ്പെടുത്തികഴിഞ്ഞു.

ഭീകരത മുസ്ലിംകളുടെ മാത്രം കുത്തകയല്ല എന്നു ലോകത്തിനു മുമ്പില്‍ തെളീച്ചത് കര്‍ക്കറെ ആയിരുന്നു. അതിന്റെ പേരില്‍ മോഡിയും പര്യായങ്ങളും അദ്ധേഹത്തെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഫാസിസ്റ്റ് ഭീക്ഷണി നിലനില്‍കുന്നതിനിടെയാണു ഈ ഉദ്യോഗസ്ഥര്‍ മരണപെട്ടത്. അക്രമണ സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെ തന്നെ മോഡി അവിടെ പറന്നെത്തി ഹിന്ദുത്വം വിറ്റു വോട്ടാക്കാന്‍ ശ്രമിച്ചു. ഇതിനെല്ലാം ശേഷം കവിത കര്‍ക്കറെ ഭര്‍ത്തവിന്റെ ശത്രുവിന്റെ പാരിതോഷികം വേന്റന്നു പ്രഖ്യാപിച്ചു.

ആന്തുലെ പറഞ്ഞതിനോട് നാം യോചിക്കേണ്ട തുണ്ടോ?

2008, നവംബർ 2, ഞായറാഴ്‌ച

വികസനം - ഒരു സിവിക് കാഴ്ചപ്പാട് (അഭിമുഖം)


മാധ്യമ പ്രവർത്തന പഠനത്തിനിടയിൽ അപൂർവ്വമായി കിട്ടുന്ന അതിഥികളിൽ ശ്രീ.സിവിക് ചന്ദ്രനെ കുറിച്ച് എനിക്ക് നല്ലതേ പറയാനുള്ളു. വളരെ സൗമ്യനായി, വിനയം (അവശ്യത്തിലേറെ) കാത്ത് സൂക്ഷിക്കുന്ന നല്ല വ്യക്തിത്വം.
ഒരു നല്ല ഇന്റർവ്യൂവർ അവാൻ വേണ്ടി ഞാനും അൽ‌പ്പം ഹോംവർക്ക് ചെയ്തിരുന്നു. ‘വികസനം- കേരളത്തിൽ’ എന്ന വിഷയത്തെ കുറിച്ച് ചോദിക്കാൻ അദ്ധ്യപകർ എനിക്ക് നിർദേശവും തന്നു.. എന്റെ ചോദ്യങ്ങൾക്ക് മുഴുവനും മറുപടി നൽകാൻ അദ്ദേഹത്തെ സമയം അനുവദിച്ചില്ല. എന്നിരുന്നലും ചോദ്യങ്ങളൊട് അദ്ദേഹം നന്നായി പ്രതികരിച്ചത് തുടക്കകാരനായ എനിക്ക് കുറച്ചൊന്നുമല്ല അശ്വാസം പകർന്നത്.


?? കേരളത്തിന്റെ വികസനത്തെ കുറിച്ച് പറയും‌മ്പോൾ പ്രക്ര്‌തിയെ ഭാധിക്കാത്ത വികസന സങ്കൽ‌പ്പങ്ങളാണു നമുക്ക് ആവശ്യം. ഇത്തരത്തിൽ ചിന്തിക്കു‌മ്പോൾ ഏതു വികസന പദ്ധതിയാണ് താങ്കൾക്ക് മുന്നൊട്ട് വെക്കാനാവുക?
** ആ..ഞാൻ പറയാം, ഇന്നു കേരളത്തിനു സാദ്ധ്യമായ വികസന മാത്ര്‌ക താങ്കൾ പറഞ്ഞ പോലെ എക്കൊ ഫ്രെണ്ട്‌ലി ആയ ഒരു വികസനം മാത്രമേ കേരളത്തിൽ നടക്കൂ, നടക്കാൻ പടുള്ളൂ. അതുകൊണ്ട് ഏറ്റവും വലിയ technological devolepmet ആയ ഐ.ടി യെ കൂട്ടു പിടിച്ചുള്ള വികസനമാണു നമുക്ക് അഭികാമ്യമായ ഒരു മാത്ര്‌ക. കാരണം നമ്മുടെ ഹ്യുമെൻ റിസോഴ്‌സിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുക്ക് വലിയ നെട്ടങ്ങളുണ്ടാക്കാൻ ഐ.ടി.ക്കു കഴിയും. ഒരു പാട് അഭ്യസ്ഥ വിദ്യരുള്ള നാടാണു നമ്മുടേത്. ഇവിടെ ഇത്തരത്തിലുള്ള ഒരു വികസനം നടക്കുന്നില്ല; SEZ(പ്രത്യേക സാഭത്തിക മേഖല) അല്ല നമുക്ക് ആവശ്യം. കേരളത്തിന്റേതായ രീതിയിൽ ഒരു പുതിയ വികസനസംസ്കാരം ഉയർന്നു വരണം. ഇപ്പൊൾ ഇവിടെ റിയൽ എസ്റ്റേറ്റ് ബിസിനസ് മാത്രമേ നടക്കുന്നുള്ളു. വികസനം എന്നു പറഞ്ഞാൽ അതു സമൂഹത്തിന്റെ താഴെതട്ടിലുള്ളവർക്ക് അവരുടെ ജീവിത നിലവാരം മെച്ചപെടുത്താൻ കഴിയുന്നതാവണം. നാം പുതിയ കാലഘട്ടത്തിനനുസരിച്ച് മാ‍റണം; മാറിയേതീരൂ,
?? താങ്കൾ വിഭാവനം ചെയ്യുന്ന തരത്തിലുള്ള പുതിയ വികസന സംസ്കാരത്തിനു പുരോഗമന ചിന്തകരും ബുധിജീവികളും മറ്റും വേണ്ടത്ര ഇനിഷ്യേറ്റീവ് എടുക്കുന്നില്ല; എന്തുകൊണ്ടാണിത്?
**ഇവിടുത്തെ എല്ലാ പൊളിറ്റിക്കൽ പാർട്ടിയും 19-ആം നൂറ്റാണ്ടിലേയും 20-ആം നൂറ്റാണ്ടിലേയും ബ്രിട്ടീഷുകാരൊട് പൊരാടാനുള്ളതായിരുന്നു, കമ്മ്യൂണിസ്‌റ്റ് പാർട്ടിയും കോൺഗ്രസും നക്സൽ പ്രസ്താനങ്ങളും മറ്റെല്ലാവരും ഇതുപൊലെ തന്നെ. നാം എല്ലാം 20-ആം നുറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കുരുങ്ങി കിടക്കുകയാണ്. 70തുകളിലെ കാമ്പസിനെ കുരിച്ചാണ് നാം സംസാരിക്കുന്നത്. പക്ഷേ നാം ജീവിക്കുന്നത് 21-ആം നുറ്റാണ്ടിന്റെ ആദ്യ ദശകത്തിലുമാണ്.
?? കാല്‌പനികമായി പലരും ഓർമകൾ ഉണ്ടായിരിക്കണം എന്നു പറയുന്നത് കേട്ടിട്ടുണ്ട്. ഇതു ശരി അല്ല എന്നാണോ?
** അതെ, അതെ ഓർമകൾ ഇല്ലാതിരിക്കുന്നതും ഓർമകൾ അധികമാകുന്നതും ഒരു പോലെ പ്രശ്നം സ്ര്‌ഷ്‌ടിക്കുന്നു. ഓർമകൾ ഉണ്ടായിരിക്കണം എന്നു പറയുന്ന കേരളീയനു ഓർക്കാൻ ഇത്രയധികം സുഖമുളള കിനാക്കൾ ഉണ്ടെന്നു ഞാൻ കരുതുന്നില്ല. ഇങ്ങിനെ പറയുന്നവരോട് ഞാൻ തിരിച്ചാണു് പറയുക. നമ്മുടെ റയിൽ‌വെ മുന്നൊട്ട് വെക്കുന്ന ഒരു മുദ്രവാക്യമുണ്ട് "ലെസ്സ് ലെഗേജ്; മൊർ കൺഫൊർട്ട്" അതുപോലെ നാം ഓർമ്മയുടെ ബാണ്ഡകെട്ടുകൾ ഇറക്കി വെക്കണം, എന്നിട്ട് റിയാലിറ്റിയുമായി ചേർന്നു മുന്നൊട്ട് പോകാൻ നമുക്ക് കഴിയണം..

2008, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

തീവ്രവാദം മണക്കുന്നു

പഴയകാലങ്ങളില്‍ പല പേരുകളിലും തീവ്രവാദപ്രസ്താനങ്ങള്‍ രാജ്യതുടനീളം എന്ന പോലെ ഈ കൊച്ചു സംസ്ഥാനത്തും വാ‍ര്‍ത്തകള്‍ സ്യഷ്ടിച്ചുകൊണ്ടിരുന്നു. മിക്കവാറും ഊഹാപോഹങ്ങളെ ചുറ്റിപിണഞു കിടന്നവ. ഇന്നു ഈ രണ്ടായിരത്തി‌എട്ടാമാണ്ടില്‍ വീണ്ടും കേരളാ സമൂഹം തീവ്ര/വര്‍ഗ്ഗീയ ഭീകരതയെ കുറിച്ച് ഭീതിപൂര്‍വ്വം വാര്‍ത്തകള്‍ കേള്‍കുന്നു.
കഴിഞ്ഞകാലങ്ങളില്‍ നിന്നു വിത്യസ്ഥമായി NDF പൊലുള്ള ചില സംഘങ്ങള്‍ കേരളത്തില്‍ കൂടുതല്‍ ശക്തിയായി എന്നു പറയാതെ വയ്യ. ജമാ‌അത്തെ ഇസ്ലാമിയുടെ സിമിയെ നിരൊധിച്ചതിനു ശേഷം നിരാശയിലായിരുന്ന ഒരു കൂട്ടം വര്‍ഗ്ഗീയ വിഷം കുത്തി നിറച്ച തലച്ചൊറുകളാണ് NDF എന്ന പുതിയ കൂടു സ്വീകരിച്ചത്. “പ്രതിരോധം അപരാധമല്ല“ എന്നു കവലകള്‍ തോറും പ്രസംഗിച്ച് കൌമാര/ യുവ സുഹ്ര്ത്തുക്കളെ തീവ്ര വര്‍ഗ്ഗീയതയിലേക്ക് NDF കൂട്ടി കൊണ്ട് പോയി. കരാട്ടേയും കുങ്ഫുവും പഠിച്ച് ക്യാംപസുകളില്‍ ക്യാപസ് ഫ്രണ്ടു കരനായീ വളര്‍ന്ന് NDFല്‍ സജീവ അംഗങ്ങളായി അവര്‍ തുടര്‍ന്നു. വിദേശങ്ങളില്‍ നിന്ന് കോടികലുടെ ഫണ്ട് ഈ സംഘടനക്ക് വന്നു ചേര്‍ന്നു. പഴയ ഐ.എസ്.എസുകാര്‍ NDFഇനു പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കി എന്നു വേണം കരുതാന്‍. കേരളം എന്ന ‘ഠ’ വട്ടത്തില്‍ നിന്നും കാശ്മീര്‍ താഴ്വര വരേ അവര്‍ വളര്‍ന്നു എന്നതാണു പുതിയ സംഭവ വികാസങ്ങള്‍ നല്‍കുന്ന സൂചന.

കാലാകാലങ്ങളില്‍ വിത്യസ്‌ത രാഷ്‌ട്രീയ ചേരികള്‍ക്ക് പിന്തുണനല്‍കി എന്നു മത്രമല്ല, പല സംഘടനകളിലും ഇവര്‍ നുഴഞു കയറി.കണ്ണൂരില്‍ കുറച്ചുകാലം മു‌മ്പ് ഉണ്ടായ സംഭവം വായനക്കാര്‍ മറന്നിട്ടുണ്ടാവില്ല.കണ്ണൂര്‍ പട്ടണത്തിലെ ലീഗിന്റെ കൊടികളും ബാനറുകളും വ്യാപകമായി നഷിപ്പിച്ചിരിക്കുന്നു. അടുത്ത ദിവസം CPM നു നെരെ അയിരുന്നു അക്രമണം. അവരുടെ കൊടികളും അക്രമിക്കപെട്ടു. രണ്ടു സംഘടനകളും ഏറ്റുമുട്ടേണ്ട സ്ഥിതി. പക്ഷേ രണ്ട് കൂട്ടരും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയില്ല എന്നു മത്രമല്ല കാത്തിരുന്ന് പ്രതികളെ പിടിക്കുകയും ചെയ്തു “NDF ഉകാര്‍”... നട്ടില്‍ പ്രശ്നനങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി മാത്രം ജനിച്ചവര്‍.
***********
1992-ല്‍ ബാബരി പള്ളി അയൊദ്ധ്യയില്‍ പൊളിഞ്ഞു വീണപ്പൊള്‍ ആര്‍.എസ്.എസും അവരുടെ പര്യായങ്ങളും നെടിയ ‘വിജയത്തെ’ കേരളത്തിലിരുന്നു വെല്ലു വിളിക്കുകയും അയുധ സജ്ജരായ ഒരു കൂട്ടം യുവക്കളെ അണിനിരത്തുകയും ചെയ്ത് ഒരു ന്യൂന പക്ഷം മുസ്ലിം നാ‍മധാരികള്‍ രംഗത്തു വന്നിരുന്നു വല്ലൊ... അവര്‍ അര്‍.എസ്.എസിനു പകരം ഐ.എസ്.എസ്. എന്ന പേരു സ്വീകരിച്ചു. അവരുടെ നെതാവ് രണ്ട് അംഗരക്ഷകര്‍ക്ക് ഇടയില്‍ ഇരുന്ന് അദ്വാനി/ ഉമഭാരതിമാരെ തെറി വിളിക്കുന്നത് ഞാന്‍ ഈ ഇടക്കാനണു ടി.വിയില്‍ കണ്ടത്.. ഐ.എസ്.എസിനു പിന്നീട് എന്തു സംഭവിച്ചു എന്നു നമ്മുക്കറിയാം....മദനി നാടു വിട്ടു, സംഘടന പിരിച്ചും വിട്ടു.... പിന്നീട് മദനിയുദെ തിരുച്ചുവരവും അറെസ്റ്റും നാം കണ്ടു നിന്നു...
***********

ഭാരത വല്‍കരണത്തിന്റെയും ഇസ്ലമിക ഭരണത്തിന്റെയും വക്താക്കന്‍മാരെ.. ഓര്‍ക്കുക...നമ്മുടെ രാജ്യം തകര്‍ന്നു കുത്തുപാള എടുക്കുന്നതും നാം കാണേണ്ടി വരും....