2008, നവംബർ 2, ഞായറാഴ്‌ച

വികസനം - ഒരു സിവിക് കാഴ്ചപ്പാട് (അഭിമുഖം)


മാധ്യമ പ്രവർത്തന പഠനത്തിനിടയിൽ അപൂർവ്വമായി കിട്ടുന്ന അതിഥികളിൽ ശ്രീ.സിവിക് ചന്ദ്രനെ കുറിച്ച് എനിക്ക് നല്ലതേ പറയാനുള്ളു. വളരെ സൗമ്യനായി, വിനയം (അവശ്യത്തിലേറെ) കാത്ത് സൂക്ഷിക്കുന്ന നല്ല വ്യക്തിത്വം.
ഒരു നല്ല ഇന്റർവ്യൂവർ അവാൻ വേണ്ടി ഞാനും അൽ‌പ്പം ഹോംവർക്ക് ചെയ്തിരുന്നു. ‘വികസനം- കേരളത്തിൽ’ എന്ന വിഷയത്തെ കുറിച്ച് ചോദിക്കാൻ അദ്ധ്യപകർ എനിക്ക് നിർദേശവും തന്നു.. എന്റെ ചോദ്യങ്ങൾക്ക് മുഴുവനും മറുപടി നൽകാൻ അദ്ദേഹത്തെ സമയം അനുവദിച്ചില്ല. എന്നിരുന്നലും ചോദ്യങ്ങളൊട് അദ്ദേഹം നന്നായി പ്രതികരിച്ചത് തുടക്കകാരനായ എനിക്ക് കുറച്ചൊന്നുമല്ല അശ്വാസം പകർന്നത്.


?? കേരളത്തിന്റെ വികസനത്തെ കുറിച്ച് പറയും‌മ്പോൾ പ്രക്ര്‌തിയെ ഭാധിക്കാത്ത വികസന സങ്കൽ‌പ്പങ്ങളാണു നമുക്ക് ആവശ്യം. ഇത്തരത്തിൽ ചിന്തിക്കു‌മ്പോൾ ഏതു വികസന പദ്ധതിയാണ് താങ്കൾക്ക് മുന്നൊട്ട് വെക്കാനാവുക?
** ആ..ഞാൻ പറയാം, ഇന്നു കേരളത്തിനു സാദ്ധ്യമായ വികസന മാത്ര്‌ക താങ്കൾ പറഞ്ഞ പോലെ എക്കൊ ഫ്രെണ്ട്‌ലി ആയ ഒരു വികസനം മാത്രമേ കേരളത്തിൽ നടക്കൂ, നടക്കാൻ പടുള്ളൂ. അതുകൊണ്ട് ഏറ്റവും വലിയ technological devolepmet ആയ ഐ.ടി യെ കൂട്ടു പിടിച്ചുള്ള വികസനമാണു നമുക്ക് അഭികാമ്യമായ ഒരു മാത്ര്‌ക. കാരണം നമ്മുടെ ഹ്യുമെൻ റിസോഴ്‌സിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുക്ക് വലിയ നെട്ടങ്ങളുണ്ടാക്കാൻ ഐ.ടി.ക്കു കഴിയും. ഒരു പാട് അഭ്യസ്ഥ വിദ്യരുള്ള നാടാണു നമ്മുടേത്. ഇവിടെ ഇത്തരത്തിലുള്ള ഒരു വികസനം നടക്കുന്നില്ല; SEZ(പ്രത്യേക സാഭത്തിക മേഖല) അല്ല നമുക്ക് ആവശ്യം. കേരളത്തിന്റേതായ രീതിയിൽ ഒരു പുതിയ വികസനസംസ്കാരം ഉയർന്നു വരണം. ഇപ്പൊൾ ഇവിടെ റിയൽ എസ്റ്റേറ്റ് ബിസിനസ് മാത്രമേ നടക്കുന്നുള്ളു. വികസനം എന്നു പറഞ്ഞാൽ അതു സമൂഹത്തിന്റെ താഴെതട്ടിലുള്ളവർക്ക് അവരുടെ ജീവിത നിലവാരം മെച്ചപെടുത്താൻ കഴിയുന്നതാവണം. നാം പുതിയ കാലഘട്ടത്തിനനുസരിച്ച് മാ‍റണം; മാറിയേതീരൂ,
?? താങ്കൾ വിഭാവനം ചെയ്യുന്ന തരത്തിലുള്ള പുതിയ വികസന സംസ്കാരത്തിനു പുരോഗമന ചിന്തകരും ബുധിജീവികളും മറ്റും വേണ്ടത്ര ഇനിഷ്യേറ്റീവ് എടുക്കുന്നില്ല; എന്തുകൊണ്ടാണിത്?
**ഇവിടുത്തെ എല്ലാ പൊളിറ്റിക്കൽ പാർട്ടിയും 19-ആം നൂറ്റാണ്ടിലേയും 20-ആം നൂറ്റാണ്ടിലേയും ബ്രിട്ടീഷുകാരൊട് പൊരാടാനുള്ളതായിരുന്നു, കമ്മ്യൂണിസ്‌റ്റ് പാർട്ടിയും കോൺഗ്രസും നക്സൽ പ്രസ്താനങ്ങളും മറ്റെല്ലാവരും ഇതുപൊലെ തന്നെ. നാം എല്ലാം 20-ആം നുറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കുരുങ്ങി കിടക്കുകയാണ്. 70തുകളിലെ കാമ്പസിനെ കുരിച്ചാണ് നാം സംസാരിക്കുന്നത്. പക്ഷേ നാം ജീവിക്കുന്നത് 21-ആം നുറ്റാണ്ടിന്റെ ആദ്യ ദശകത്തിലുമാണ്.
?? കാല്‌പനികമായി പലരും ഓർമകൾ ഉണ്ടായിരിക്കണം എന്നു പറയുന്നത് കേട്ടിട്ടുണ്ട്. ഇതു ശരി അല്ല എന്നാണോ?
** അതെ, അതെ ഓർമകൾ ഇല്ലാതിരിക്കുന്നതും ഓർമകൾ അധികമാകുന്നതും ഒരു പോലെ പ്രശ്നം സ്ര്‌ഷ്‌ടിക്കുന്നു. ഓർമകൾ ഉണ്ടായിരിക്കണം എന്നു പറയുന്ന കേരളീയനു ഓർക്കാൻ ഇത്രയധികം സുഖമുളള കിനാക്കൾ ഉണ്ടെന്നു ഞാൻ കരുതുന്നില്ല. ഇങ്ങിനെ പറയുന്നവരോട് ഞാൻ തിരിച്ചാണു് പറയുക. നമ്മുടെ റയിൽ‌വെ മുന്നൊട്ട് വെക്കുന്ന ഒരു മുദ്രവാക്യമുണ്ട് "ലെസ്സ് ലെഗേജ്; മൊർ കൺഫൊർട്ട്" അതുപോലെ നാം ഓർമ്മയുടെ ബാണ്ഡകെട്ടുകൾ ഇറക്കി വെക്കണം, എന്നിട്ട് റിയാലിറ്റിയുമായി ചേർന്നു മുന്നൊട്ട് പോകാൻ നമുക്ക് കഴിയണം..