
മുംബൈ ഭീകരാക്രമണത്തിനിടെ മരിച്ച ഭീകര വിരുദ്ധ സ്ക്വാഡ് തലവന്‍ ഹേമന്ത് കര്‍കറെയുടെ മരണത്തിനെ കുറിച്ച് ആന്തുലെ പ്രസ്‌താവന നടത്തിയതാണ് ഇന്നെത്തെ പ്രധാന ചിന്താവിഷയം. ഭരണ- പ്രതിപക്ഷങ്ങള്‍ ഒരുപോലെ വെട്ടിലായ ഇരുതല മൂര്‍ച്ചയുള്ള വാളായി ആന്തുലയുടെ വാക്കുകള്‍.
കര്‍കറെ അടക്കമുള്ള ഹിന്ദുത്വവാദികളുടെ ശത്രുക്കള്‍ അക്രമണത്തില്‍ കൊല്ലപെട്ടതിനു തീവ്രവാദികളല്ലാത്ത ചില കാരണങ്ങലുണ്ട്, ഈ ഉദ്യോഗസ്ഥരെ സംഭവസമയം കാമാ ആശുപത്രി ഭാഗത്തേക്ക് ആരാണു നിയോഗിച്ചത്? എന്നൊക്കെയാണു ആന്തുലെ പറഞ്ഞത്.
മുസ്ലീംകളെ ഭീകരരായി ചിത്രീകരിക്കുന്ന ശ്രമങ്ങള്‍ക്കിടയില്‍ ഒരു തിരുത്ത് എന്ന ചിന്തയിലായിരിക്കണം ആന്തുലെ ഇതൊക്കെ പറഞ്ഞത്. പക്ഷേ ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഈ പ്രസ്താവന കോണ്‍ഗ്രസിനെ പ്രതികൂട്ടിലാക്കി. കോണ്‍ഗ്രസും മഹാരാഷ്‌ട്രാ സര്‍ക്കാരും പ്രസ്താവനയോട് വിയോചിപ്പ് രേഗപ്പെടുത്തികഴിഞ്ഞു.
ഭീകരത മുസ്ലിംകളുടെ മാത്രം കുത്തകയല്ല എന്നു ലോകത്തിനു മുമ്പില്‍ തെളീച്ചത് കര്‍ക്കറെ ആയിരുന്നു. അതിന്റെ പേരില്‍ മോഡിയും പര്യായങ്ങളും അദ്ധേഹത്തെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഫാസിസ്റ്റ് ഭീക്ഷണി നിലനില്‍കുന്നതിനിടെയാണു ഈ ഉദ്യോഗസ്ഥര്‍ മരണപെട്ടത്. അക്രമണ സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെ തന്നെ മോഡി അവിടെ പറന്നെത്തി ഹിന്ദുത്വം വിറ്റു വോട്ടാക്കാന്‍ ശ്രമിച്ചു. ഇതിനെല്ലാം ശേഷം കവിത കര്‍ക്കറെ ഭര്‍ത്തവിന്റെ ശത്രുവിന്റെ പാരിതോഷികം വേന്റന്നു പ്രഖ്യാപിച്ചു.
ആന്തുലെ പറഞ്ഞതിനോട് നാം യോചിക്കേണ്ട തുണ്ടോ?
ആന്തുലെ പറഞ്ഞതിനോട് നാം യോചിക്കേണ്ട തുണ്ടോ?