2008 ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

തീവ്രവാദം മണക്കുന്നു

പഴയകാലങ്ങളില്‍ പല പേരുകളിലും തീവ്രവാദപ്രസ്താനങ്ങള്‍ രാജ്യതുടനീളം എന്ന പോലെ ഈ കൊച്ചു സംസ്ഥാനത്തും വാ‍ര്‍ത്തകള്‍ സ്യഷ്ടിച്ചുകൊണ്ടിരുന്നു. മിക്കവാറും ഊഹാപോഹങ്ങളെ ചുറ്റിപിണഞു കിടന്നവ. ഇന്നു ഈ രണ്ടായിരത്തി‌എട്ടാമാണ്ടില്‍ വീണ്ടും കേരളാ സമൂഹം തീവ്ര/വര്‍ഗ്ഗീയ ഭീകരതയെ കുറിച്ച് ഭീതിപൂര്‍വ്വം വാര്‍ത്തകള്‍ കേള്‍കുന്നു.
കഴിഞ്ഞകാലങ്ങളില്‍ നിന്നു വിത്യസ്ഥമായി NDF പൊലുള്ള ചില സംഘങ്ങള്‍ കേരളത്തില്‍ കൂടുതല്‍ ശക്തിയായി എന്നു പറയാതെ വയ്യ. ജമാ‌അത്തെ ഇസ്ലാമിയുടെ സിമിയെ നിരൊധിച്ചതിനു ശേഷം നിരാശയിലായിരുന്ന ഒരു കൂട്ടം വര്‍ഗ്ഗീയ വിഷം കുത്തി നിറച്ച തലച്ചൊറുകളാണ് NDF എന്ന പുതിയ കൂടു സ്വീകരിച്ചത്. “പ്രതിരോധം അപരാധമല്ല“ എന്നു കവലകള്‍ തോറും പ്രസംഗിച്ച് കൌമാര/ യുവ സുഹ്ര്ത്തുക്കളെ തീവ്ര വര്‍ഗ്ഗീയതയിലേക്ക് NDF കൂട്ടി കൊണ്ട് പോയി. കരാട്ടേയും കുങ്ഫുവും പഠിച്ച് ക്യാംപസുകളില്‍ ക്യാപസ് ഫ്രണ്ടു കരനായീ വളര്‍ന്ന് NDFല്‍ സജീവ അംഗങ്ങളായി അവര്‍ തുടര്‍ന്നു. വിദേശങ്ങളില്‍ നിന്ന് കോടികലുടെ ഫണ്ട് ഈ സംഘടനക്ക് വന്നു ചേര്‍ന്നു. പഴയ ഐ.എസ്.എസുകാര്‍ NDFഇനു പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കി എന്നു വേണം കരുതാന്‍. കേരളം എന്ന ‘ഠ’ വട്ടത്തില്‍ നിന്നും കാശ്മീര്‍ താഴ്വര വരേ അവര്‍ വളര്‍ന്നു എന്നതാണു പുതിയ സംഭവ വികാസങ്ങള്‍ നല്‍കുന്ന സൂചന.

കാലാകാലങ്ങളില്‍ വിത്യസ്‌ത രാഷ്‌ട്രീയ ചേരികള്‍ക്ക് പിന്തുണനല്‍കി എന്നു മത്രമല്ല, പല സംഘടനകളിലും ഇവര്‍ നുഴഞു കയറി.കണ്ണൂരില്‍ കുറച്ചുകാലം മു‌മ്പ് ഉണ്ടായ സംഭവം വായനക്കാര്‍ മറന്നിട്ടുണ്ടാവില്ല.കണ്ണൂര്‍ പട്ടണത്തിലെ ലീഗിന്റെ കൊടികളും ബാനറുകളും വ്യാപകമായി നഷിപ്പിച്ചിരിക്കുന്നു. അടുത്ത ദിവസം CPM നു നെരെ അയിരുന്നു അക്രമണം. അവരുടെ കൊടികളും അക്രമിക്കപെട്ടു. രണ്ടു സംഘടനകളും ഏറ്റുമുട്ടേണ്ട സ്ഥിതി. പക്ഷേ രണ്ട് കൂട്ടരും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയില്ല എന്നു മത്രമല്ല കാത്തിരുന്ന് പ്രതികളെ പിടിക്കുകയും ചെയ്തു “NDF ഉകാര്‍”... നട്ടില്‍ പ്രശ്നനങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി മാത്രം ജനിച്ചവര്‍.
***********
1992-ല്‍ ബാബരി പള്ളി അയൊദ്ധ്യയില്‍ പൊളിഞ്ഞു വീണപ്പൊള്‍ ആര്‍.എസ്.എസും അവരുടെ പര്യായങ്ങളും നെടിയ ‘വിജയത്തെ’ കേരളത്തിലിരുന്നു വെല്ലു വിളിക്കുകയും അയുധ സജ്ജരായ ഒരു കൂട്ടം യുവക്കളെ അണിനിരത്തുകയും ചെയ്ത് ഒരു ന്യൂന പക്ഷം മുസ്ലിം നാ‍മധാരികള്‍ രംഗത്തു വന്നിരുന്നു വല്ലൊ... അവര്‍ അര്‍.എസ്.എസിനു പകരം ഐ.എസ്.എസ്. എന്ന പേരു സ്വീകരിച്ചു. അവരുടെ നെതാവ് രണ്ട് അംഗരക്ഷകര്‍ക്ക് ഇടയില്‍ ഇരുന്ന് അദ്വാനി/ ഉമഭാരതിമാരെ തെറി വിളിക്കുന്നത് ഞാന്‍ ഈ ഇടക്കാനണു ടി.വിയില്‍ കണ്ടത്.. ഐ.എസ്.എസിനു പിന്നീട് എന്തു സംഭവിച്ചു എന്നു നമ്മുക്കറിയാം....മദനി നാടു വിട്ടു, സംഘടന പിരിച്ചും വിട്ടു.... പിന്നീട് മദനിയുദെ തിരുച്ചുവരവും അറെസ്റ്റും നാം കണ്ടു നിന്നു...
***********

ഭാരത വല്‍കരണത്തിന്റെയും ഇസ്ലമിക ഭരണത്തിന്റെയും വക്താക്കന്‍മാരെ.. ഓര്‍ക്കുക...നമ്മുടെ രാജ്യം തകര്‍ന്നു കുത്തുപാള എടുക്കുന്നതും നാം കാണേണ്ടി വരും....

2 അഭിപ്രായങ്ങൾ:

Junaid പറഞ്ഞു...

ആദ്യത്തെ അഭിപ്രായത്തിനു നന്ദി..

എന്റെ മതവിശ്വാസത്തില്‍ പൊലും താങ്കള്‍ സംശയം പ്രകടിപിച്ചിരിക്കുന്നു. ഞാന്‍ സംഘ പരിവാരെത്തിന്റെ ചാരനാണൊ എന്നു പൊലും താങ്കള്‍ സംശയിക്കുന്നു.
മറ്റൊരു ആവശ്യതിനു വെണ്ടി എഴുതിയ വലിയ ലേഖനത്തിന്റെ ഒരു ഭാഗം ചേര്‍‌‍ത്തതാവാം താങ്കള്‍ തെറ്റി ധരിക്കാന്‍ കാരണം


മുസ്ലിമിനെ ഇരകളാക്കാന്‍ ശ്രമിക്കുന്ന വിഭാഗത്തിന്‌ ഏതെങ്കിലും നിലക്ക്‌ ചെറുത്ത്‌ നില്പ്പ്‌ നല്കാന്‍ കെല്‍പ്പുള്ളവരെയാണ്‌ താങ്കള്‍ വമര്‍ശിക്കുന്നത്‌.

നിയാസിനൊട് ഒരു ചോദ്യം :നമ്മുടെ രാജ്യത്ത് ഉണ്ടായ എതു അക്രമത്തിനാണു ഞാന്‍ വിമര്‍‌ശിച്ച എതെങ്കിലും സംഘടന ചെറുത്ത് നിന്നത്? ഇവടെ പ്രവര്‍ത്തനം കൊണ്ട് എത്ര മുസ്ലിം കുടുംബന്ങളില്‍ സമാധാനം പുലര്‍ന്നിട്ടുണ്ട്?

Junaid പറഞ്ഞു...

NDF എന്ന സംഘടന “പ്രതിരോധം അപരാധമല്ല” എന്ന പ്രാചരവുമായാണ് മുന്നോട്ട് പൊകുന്നത്. തിരൂരിൽ വ്യാപക അക്രമണങ്ങൾ നടന്ന സമയത്ത് NDF പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി മാതാപിതാക്കലെ അക്രമിക്കുന്നതു കണ്ട് ഓടി രക്ഷപ്പെടുന്ന സംഭവങ്ങൾ നിരവധി ഉണ്ടായി. പിന്നെ ഇവർ പറയാറുള്ള ‘പ്രതിരോധം‘ എപ്പോഴാണു പുറത്ത് എടുക്കുക? എന്നിട്ടു രത്രി ആവുമ്പോൾ 10 പേർ ചേർന്ന് 1 ആർ.എസ്.എസ് കാ‍രനെ വെട്ടുന്നു. ഇതു എതു കൊട്ടേഷൻ സംഗവും ചെയ്യുന്ന ജോലി അല്ലേ? ഇതിനു എന്തിനാണു ഇസ്ലലാമിനെ കൂട്ടുപിടിക്കുന്നത്.
ഇവിടെ വേണ്ടത് എല്ലാമുസ്ലിം വിഭാഗങ്ങളുടേയും ഐക്യമാണു വേണ്ടത്. അതിനു ആരും തയ്യാറല്ല..ഇന്ത്യ എന്ന രാജ്യത്ത് മുസൽമാന് അവന്റേതായ അവകാശങ്ങൾ ഭരണഘടന വിഭാവനം ചെയ്തിട്ടുണ്ട്, അതു ഒരോന്നായി എത്തി പിടിക്കാൻ സമാധാന മാർഗ്ഗങ്ങളല്ലാതെ മറ്റൊന്നും നമുക്ക് മുന്നിലില്ല.