കാലിക കേരളം ദൃശ്യമാധ്യമങ്ങളാല് സമ്പന്നമാണെല്ലൊ, പുതുലോകത്തില് അവക്കുള്ള സാധ്യതകളും വലുതാണ്. ഇവിടെ ഒരു ചർച്ചക്ക് ആമുഖം പറയുക എന്നേ ഈ പൊസ്റ്റിലൂടെ ഉദ്ദേശികുന്നുള്ളു.
1959 ലാണു ഇന്ത്യാ മഹാരാജ്യത്ത് ടെലിവിഷൻ മാധ്യമം അവതരിക്കപെടുന്നത് തന്നെ. പിന്നീട് യു.ജി.സി. യുടെ സ്കൂള് ടെലിവിഷൻ പ്രൊജക്റ്റ് ഇന്ത്യയില് അക്ഷരാഭ്യാസമില്ലതവറ്ക്ക് വഴിവിളക്കായി. കാലചക്രത്തിന്റെ വേഗത്തിനുമപ്പുറം ദൃശ്യ സംസ്കാരം പാഞ്ഞു.
1959 ലാണു ഇന്ത്യാ മഹാരാജ്യത്ത് ടെലിവിഷൻ മാധ്യമം അവതരിക്കപെടുന്നത് തന്നെ. പിന്നീട് യു.ജി.സി. യുടെ സ്കൂള് ടെലിവിഷൻ പ്രൊജക്റ്റ് ഇന്ത്യയില് അക്ഷരാഭ്യാസമില്ലതവറ്ക്ക് വഴിവിളക്കായി. കാലചക്രത്തിന്റെ വേഗത്തിനുമപ്പുറം ദൃശ്യ സംസ്കാരം പാഞ്ഞു.
സുഖകരമായകാഴ്ച്കളിലാണു നമ്മുടെ ബാല്യം വളറ്ന്നതെങ്കില് ഇന്നു ചിത്രങ്ങള്ക്കു മാറ്റം വന്നിരിക്കുന്നു. ആനക്കു തന്റെ വലിപ്പമറിയില്ല എന്നു പറഞ്ഞ സ്ഥിതിയായിരുന്നു ‘80കളുടെ മധ്യകാലം വരെ. പിന്നീട് ദൂരദർശനില് നടന്ന പല പരീക്ഷണങ്ങളും അവയുടെ സ്വാധീനവും ജനസമൂഹം തൊട്ടറിഞ്ഞു. 1992 ല് ഏഷ്യാനെറ്റിന്റെ വരവോടുകൂടി കേരളാസമൂഹം ടി.വി.ക്കു മുന്നില് സജീവമായി. ചാനല് മഴയുടെ തുടക്ക കാലമയിരുന്നു അത്. സ്പെഷലൈസ്‌ഡ് ചാനലുകള് നമ്മുടെ നാട്ടിന് പുറങ്ങളിലും സജീവമായി. യുവതക്കായി ചാനലുകള്, ന്യൂസ് കേള്ക്കാനും, പാട്ടു കാണാനും ഒക്കെ വെവ്വേറെ ചാനലുകളായി. പല പ്രായക്കറ്ക്ക് / പല അഭിരുചി ഉള്ളവറ്ക്ക് ഇവര് വിരുന്നൊരുക്കി. നാട്ടിലെ രണ്ട് പാറ്ട്ടിക്കാരും ചാനല് തുറന്നു.
മാതാഅമൃതാനന്ദമയി വരെ ചാനലില്ലാതെ ജീവിക്കാന് പറ്റില്ലെന്നു വിശ്വസിച്ചു.അങ്ങിനെ മതങ്ങളും ജാതികളും പാറ്ട്ടികളും ചാനല് വാണിഭക്കാരില് അണിചേറ്ന്നു. കേരളീയർ മൊത്തമായും സാക്ഷരരായതു കൊണ്ടുതന്നെ അവരെ പറഞ്ഞു പറ്റിക്കാന് നാട്ടിലെ ഉന്നത വർഗ്ഗത്തിന്റെ പുതിയ ആയുധമാണൊ ചാനലുകള്?. കഴിഞ്ഞകാലംവരേയും ഇക്കിളിപെടുത്തുന്ന സീരിയലുകളാണ് രാത്രി കാലങ്ങളില് നമ്മുടെ കണ്ണുകളില് നിറഞ്ഞിരുന്നത്. എന്നാല് ഇന്നു ദൈവീകതയുടെ ഉയർത്തെഴുന്നേല്‌പ്പിനെയാണു പലരും സീരിയലുകളക്കുന്നത്. കൂടെ നാമെല്ലാം ചർച്ച് ചെയ്ത് തുപ്പികളഞ്ഞ റിയാലിറ്റി ഷോയും. നമ്മുടെ പൊതു സമൂഹത്തില് കൂടുതലായി ദൈവിക ചിന്തകള് ഉണ്ടാകുന്നു എന്നു പല സർവ്വേകളും വ്യക്തമാക്കുന്നു. തനിക്ക് ഒരു പ്രശ്നം വരുമ്പോള് മാത്രം ദൈവങ്ങളെ ഓർക്കുന്ന സമൂഹമായി നാം ‘വളർന്നിരിക്കുന്നു‘(?). അതു കൊണ്ട് തന്നെ മതത്തിനു നല്ല മാർക്കറ്റ് ഉള്ള സമയമാണിപ്പൊള്.
ആദ്യമായി മതങ്ങള് സീരിയലാകുന്നത് ദൂരദർശനിലാണു. ജയ് ഹനുമാൻ പോലെ ‘ജയ്‘ വച്ചു തുടങ്ങുന്ന ഒട്ടനവതി സീരിയലുകള് നാം കണ്ടത് 90കളില് ആണു. ഈ കാല ഘട്ടത്തിലെ സിനിമകളിലും മതം നന്നായി കച്ചവടം ചെയ്തു. മതങ്ങള്ക്കൊ ജാതി ചിന്തകള്ക്കൊ രാഷ്‌ട്രീയ മാനങ്ങള്ക്കൊ അതീതമായി ഒരു ദൃശ്യ സംസ്കാരം നമുക്ക് എന്നെന്നേക്കുമായി നഷ്‌ട്ടപെട്ടോ എന്നു ഭയക്കേണ്ടിയിരിക്കുന്നു.
ചാനല് ചർച്ചകളുടെ കാര്യം പറയാതെ ഫുള്സ്റ്റോപ്പിടാന് പറ്റില്ലല്ലോ. രാത്രി 9 മുതല് ചാനല് ചർച്ചകളുടെ സമയമാണ്. നാട്ടില് നാലാളറിയവുന്നവരെല്ലാം ടി.വി.യില് മുഖം കാണിക്കാന് സ്റ്റുഡിയോകളിലേലേക്ക് ഓടുന്നു. ‘പാതിരാ കോഴികള്‍' എന്ന് ഇവരെ വിളിച്ചത് നാക്ക് കൊണ്ട് ഇന്ദ്രജാലം കാണികുന്ന നമ്മുടെ സുധാകരന് മന്ത്രിയാണു്. വീടുകളില് പുരുഷകേസരികളുടെ ഇഷ്ടവിനോദമാണിത്. ഇവർ പറയുന്നെതെന്തെന്നു ഇവരറിയുന്നില്ല എന്ന് പറഞ്ഞത് പോലെ വാലും തലയുമില്ലാത്ത ചർച്ചകള് മാത്രമേ നാം കണ്ടിട്ടൊള്ളൂ. പരസ്പരം കുറ്റം പറഞ് പറഞ് നേതാകളായവരാണ് പെട്ടികുള്ളില് ലൈവായി മുഖം കാണികുന്നത് എല്ലാം സഹിക്കാന് നാം തയ്യാറാവുക.

എന്തൊക്കെ പറഞ്ഞാലും നമ്മുടെ പല നേതാക്കളേയും ‘എഡിറ്റ്’ ചെയ്യുവനും നന്നാക്കുവനും നമ്മുടെ ചാനലുകള്ക്ക് ചെറിയ തൊതിലെങികും കഴിഞു. എല്ലാം ലൈവായ കാലഘട്ടത്തില് നേതാക്കള്ക്ക് അണികളെ ഇത്തിരി പേടിക്കാന് ഇവർ ആവശ്യമെങ്കില് നമുക്ക് സഹിക്കാം ഈ ചാനല് ഒഴുക്കിനെ, നമുക്ക് നീന്താം ഈ ഒഴുക്കിലൂടെ, ഒന്നും എത്തി പിടിക്കാനായില്ലങ്കിലും നീന്തല് തുടരുക തന്നെ…