കാലിക കേരളം ദൃശ്യമാധ്യമങ്ങളാല് സമ്പന്നമാണെല്ലൊ, പുതുലോകത്തില് അവക്കുള്ള സാധ്യതകളും വലുതാണ്. ഇവിടെ ഒരു ചർച്ചക്ക് ആമുഖം പറയുക എന്നേ ഈ പൊസ്റ്റിലൂടെ ഉദ്ദേശികുന്നുള്ളു.
1959 ലാണു ഇന്ത്യാ മഹാരാജ്യത്ത് ടെലിവിഷൻ മാധ്യമം അവതരിക്കപെടുന്നത് തന്നെ. പിന്നീട് യു.ജി.സി. യുടെ സ്കൂള് ടെലിവിഷൻ പ്രൊജക്റ്റ് ഇന്ത്യയില് അക്ഷരാഭ്യാസമില്ലതവറ്ക്ക് വഴിവിളക്കായി. കാലചക്രത്തിന്റെ വേഗത്തിനുമപ്പുറം ദൃശ്യ സംസ്കാരം പാഞ്ഞു.
1959 ലാണു ഇന്ത്യാ മഹാരാജ്യത്ത് ടെലിവിഷൻ മാധ്യമം അവതരിക്കപെടുന്നത് തന്നെ. പിന്നീട് യു.ജി.സി. യുടെ സ്കൂള് ടെലിവിഷൻ പ്രൊജക്റ്റ് ഇന്ത്യയില് അക്ഷരാഭ്യാസമില്ലതവറ്ക്ക് വഴിവിളക്കായി. കാലചക്രത്തിന്റെ വേഗത്തിനുമപ്പുറം ദൃശ്യ സംസ്കാരം പാഞ്ഞു.
സുഖകരമായകാഴ്ച്കളിലാണു നമ്മുടെ ബാല്യം വളറ്ന്നതെങ്കില് ഇന്നു ചിത്രങ്ങള്ക്കു മാറ്റം വന്നിരിക്കുന്നു. ആനക്കു തന്റെ വലിപ്പമറിയില്ല എന്നു പറഞ്ഞ സ്ഥിതിയായിരുന്നു ‘80കളുടെ മധ്യകാലം വരെ. പിന്നീട് ദൂരദർശനില് നടന്ന പല പരീക്ഷണങ്ങളും അവയുടെ സ്വാധീനവും ജനസമൂഹം തൊട്ടറിഞ്ഞു. 1992 ല് ഏഷ്യാനെറ്റിന്റെ വരവോടുകൂടി കേരളാസമൂഹം ടി.വി.ക്കു മുന്നില് സജീവമായി. ചാനല് മഴയുടെ തുടക്ക കാലമയിരുന്നു അത്. സ്പെഷലൈസ്‌ഡ് ചാനലുകള് നമ്മുടെ നാട്ടിന് പുറങ്ങളിലും സജീവമായി. യുവതക്കായി ചാനലുകള്, ന്യൂസ് കേള്ക്കാനും, പാട്ടു കാണാനും ഒക്കെ വെവ്വേറെ ചാനലുകളായി. പല പ്രായക്കറ്ക്ക് / പല അഭിരുചി ഉള്ളവറ്ക്ക് ഇവര് വിരുന്നൊരുക്കി. നാട്ടിലെ രണ്ട് പാറ്ട്ടിക്കാരും ചാനല് തുറന്നു.
മാതാഅമൃതാനന്ദമയി വരെ ചാനലില്ലാതെ ജീവിക്കാന് പറ്റില്ലെന്നു വിശ്വസിച്ചു.അങ്ങിനെ മതങ്ങളും ജാതികളും പാറ്ട്ടികളും ചാനല് വാണിഭക്കാരില് അണിചേറ്ന്നു. കേരളീയർ മൊത്തമായും സാക്ഷരരായതു കൊണ്ടുതന്നെ അവരെ പറഞ്ഞു പറ്റിക്കാന് നാട്ടിലെ ഉന്നത വർഗ്ഗത്തിന്റെ പുതിയ ആയുധമാണൊ ചാനലുകള്?. കഴിഞ്ഞകാലംവരേയും ഇക്കിളിപെടുത്തുന്ന സീരിയലുകളാണ് രാത്രി കാലങ്ങളില് നമ്മുടെ കണ്ണുകളില് നിറഞ്ഞിരുന്നത്. എന്നാല് ഇന്നു ദൈവീകതയുടെ ഉയർത്തെഴുന്നേല്‌പ്പിനെയാണു പലരും സീരിയലുകളക്കുന്നത്. കൂടെ നാമെല്ലാം ചർച്ച് ചെയ്ത് തുപ്പികളഞ്ഞ റിയാലിറ്റി ഷോയും. നമ്മുടെ പൊതു സമൂഹത്തില് കൂടുതലായി ദൈവിക ചിന്തകള് ഉണ്ടാകുന്നു എന്നു പല സർവ്വേകളും വ്യക്തമാക്കുന്നു. തനിക്ക് ഒരു പ്രശ്നം വരുമ്പോള് മാത്രം ദൈവങ്ങളെ ഓർക്കുന്ന സമൂഹമായി നാം ‘വളർന്നിരിക്കുന്നു‘(?). അതു കൊണ്ട് തന്നെ മതത്തിനു നല്ല മാർക്കറ്റ് ഉള്ള സമയമാണിപ്പൊള്.
ആദ്യമായി മതങ്ങള് സീരിയലാകുന്നത് ദൂരദർശനിലാണു. ജയ് ഹനുമാൻ പോലെ ‘ജയ്‘ വച്ചു തുടങ്ങുന്ന ഒട്ടനവതി സീരിയലുകള് നാം കണ്ടത് 90കളില് ആണു. ഈ കാല ഘട്ടത്തിലെ സിനിമകളിലും മതം നന്നായി കച്ചവടം ചെയ്തു. മതങ്ങള്ക്കൊ ജാതി ചിന്തകള്ക്കൊ രാഷ്‌ട്രീയ മാനങ്ങള്ക്കൊ അതീതമായി ഒരു ദൃശ്യ സംസ്കാരം നമുക്ക് എന്നെന്നേക്കുമായി നഷ്‌ട്ടപെട്ടോ എന്നു ഭയക്കേണ്ടിയിരിക്കുന്നു.
ചാനല് ചർച്ചകളുടെ കാര്യം പറയാതെ ഫുള്സ്റ്റോപ്പിടാന് പറ്റില്ലല്ലോ. രാത്രി 9 മുതല് ചാനല് ചർച്ചകളുടെ സമയമാണ്. നാട്ടില് നാലാളറിയവുന്നവരെല്ലാം ടി.വി.യില് മുഖം കാണിക്കാന് സ്റ്റുഡിയോകളിലേലേക്ക് ഓടുന്നു. ‘പാതിരാ കോഴികള്‍' എന്ന് ഇവരെ വിളിച്ചത് നാക്ക് കൊണ്ട് ഇന്ദ്രജാലം കാണികുന്ന നമ്മുടെ സുധാകരന് മന്ത്രിയാണു്. വീടുകളില് പുരുഷകേസരികളുടെ ഇഷ്ടവിനോദമാണിത്. ഇവർ പറയുന്നെതെന്തെന്നു ഇവരറിയുന്നില്ല എന്ന് പറഞ്ഞത് പോലെ വാലും തലയുമില്ലാത്ത ചർച്ചകള് മാത്രമേ നാം കണ്ടിട്ടൊള്ളൂ. പരസ്പരം കുറ്റം പറഞ് പറഞ് നേതാകളായവരാണ് പെട്ടികുള്ളില് ലൈവായി മുഖം കാണികുന്നത് എല്ലാം സഹിക്കാന് നാം തയ്യാറാവുക.

എന്തൊക്കെ പറഞ്ഞാലും നമ്മുടെ പല നേതാക്കളേയും ‘എഡിറ്റ്’ ചെയ്യുവനും നന്നാക്കുവനും നമ്മുടെ ചാനലുകള്ക്ക് ചെറിയ തൊതിലെങികും കഴിഞു. എല്ലാം ലൈവായ കാലഘട്ടത്തില് നേതാക്കള്ക്ക് അണികളെ ഇത്തിരി പേടിക്കാന് ഇവർ ആവശ്യമെങ്കില് നമുക്ക് സഹിക്കാം ഈ ചാനല് ഒഴുക്കിനെ, നമുക്ക് നീന്താം ഈ ഒഴുക്കിലൂടെ, ഒന്നും എത്തി പിടിക്കാനായില്ലങ്കിലും നീന്തല് തുടരുക തന്നെ…
9 അഭിപ്രായങ്ങൾ:
മതങ്ങള്ക്കൊ ജാതി ചിന്തകള്ക്കൊ രാഷ്‌ട്രീയ മാനങ്ങള്ക്കൊ അതീതമായി ഒരു ദൃശ്യ സംസ്കാരം നമുക്ക് എന്നെന്നേക്കുമായി നഷ്‌ട്ടപെട്ടോ എന്നു ഭയക്കേണ്ടിയിരിക്കുന്നു.
Realy I do think like this
സ്നേഹിതാ..,
സര്‍ക്കസ് വേദികളിലെ അഭ്യാസ പ്രകടനങ്ങള്‍ പോലെ, ഒരു തരം വേഷം കെട്ടലുകള്‍ മാത്രമായി മനുഷ്യ ജീവിതം മാറിക്കൊണ്ടിരിക്കുന്നു. കാലക്രമത്തില്‍ മനുഷ്യകുലത്തിന് ഒരുപാട് മൂല്യങ്ങള് കൈമോശം വന്ന് പോയിക്കൊണ്ടിരിക്കുന്നതിലെ ഉത്കണ്ഠ ഇവിടെ ഞാന്‍ കാണുന്നു.
ക്രിയാത്മകവും ഉപകാരപ്രദവുമായ ചിന്തകളും പ്രവര്‍ത്തികളും എന്നെന്നും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. കാരണം, സംസ്കാരമുള്ള ജനതയുടെ മുഖ മുദ്രയാണ്.
നന്മ നിറഞ്ഞ ഒരു നാളേക്ക് വേണ്ടി നമുക്ക് പരിശ്രമിക്കാം.
പ്രിയത്തോടെ,
സുഹൃത്ത്, സുബൈര്‍ മഹ്ബൂബി.
ചിലപ്പോഴൊക്കെ ഒഴുക്കിനെതിരെയും നീന്തേണ്ടി വരും ജുനൈദേ.
......ഒരു ആല് കിളിച്ചാല്‍ അതും അവന് ഒരു തണല്‍ എന്നത് പോലെയാ ഇപ്പൊ ചാനല്‍ ചര്‍ച്ചകള്‍... !! മടുത്തു...!!
ആശംസകള്‍ ഈ എഴുത്തിനു...
നല്ല എഴുത്ത്...
തുടരുക...
ആശംസകള്‍...*
നല്ല എഴുത്ത്
ആശംസകൾ
@ കരീം മാഷ്
ആദ്യ അഭിപ്രായതിനു നന്ദി..
@കാസിം തങ്ങള്‍, പകല്‍കിനാവന്‍
നിങ്ങൾ 2പേരും ചർച്ചയിൽ പങ്കെടുത്തതിനു പ്രത്യേക നന്ദി.. ആശംസകൾ നേരുന്നതിനപ്പുരത്ത് പുതിയ നിർമാണാത്‌മകമായ ചിന്തകളാണു നമുക്ക് ആവശ്യം..
വീണ്ടും വരിക..
@സുബൈര്‍ മഹ്ബൂബി ,ശ്രീഇടമൺ, ഇര
നന്ദി ഇവിടെ വന്നതിനും അഭിനന്ദനങ്ങൾക്കും
പൊന്നാനിയില്‍ തുടക്കത്തിലേ ലീഗ് കിതയ്ക്കുന്നു
മലപ്പുറം: തങ്ങളുടെ പഴയ പൊന്നാപുരം കോട്ടയായ പൊന്നാനിയില്‍ ആദ്യഘട്ടത്തിലേ മുസ്ളിംലീഗ് തോല്‍വി സമ്മതിക്കുന്നു. മണ്ഡലത്തിലെ എല്‍ഡിഎഫിന്റെ മുന്നേറ്റവും, ചരിത്രം തിരുത്തിയ പാര്‍ലമെന്റ് മണ്ഡലം കവന്‍ഷനുമാണ് ലീഗിനെ അങ്കലാപ്പിലാക്കിയത്. ഈ ജനമുന്നേറ്റം മറികടക്കാനാകാതെ പകച്ചുനില്‍ക്കുകയാണ് ലീഗും കോഗ്രസും. തങ്ങളെ പൊന്നാനിയില്‍ കുറ്റിയടിച്ചിട്ടാല്‍ കണ്ണൂരും വടകരയിലും സിപിഐ എമ്മിനെയും കുറ്റിയടിച്ചിടുമെന്ന കുഞ്ഞാലിക്കുട്ടിയുടെ വിലാപം പരാജയഭീതിയില്‍നിന്നുണ്ടായതാണ്. അതിനിടെ പരാജയത്തില്‍നിന്ന് കരകയറാന്‍ ബിജെപി വോട്ട് സ്വന്തം പെട്ടിയിലാക്കാനുള്ള അണിയറ പ്രവര്‍ത്തനം ലീഗ് തുടങ്ങി. ബിജെപി-ആര്‍എസ്എസ് നേതൃത്വവുമായി അടുത്ത ബന്ധമുള്ള ഒരു കെപിസിസി ഭാരവാഹി മുഖേന രണ്ട് കോടി രൂപക്ക് വോട്ട് കച്ചവടം ഉറപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമാണ് മഅ്ദനിയെ കൂട്ടുപിടിച്ച് സിപിഐഎം വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നുവെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന. പിഡിപിയുടെ എല്‍ഡിഎഫിനുള്ള ഉറച്ച പിന്തുണയില്‍ ലീഗിന് സമനിലതന്നെ തെറ്റിയിരിക്കുകയാണ്. യുഡിഎഫിന്റെ കേരളത്തിലെ ഏക ഉറച്ചകോട്ടയായിരുന്നു പൊന്നാനി. കുറ്റിച്ചൂലിനെ നിര്‍ത്തിയാല്‍ വിജയിക്കുന്ന മണ്ഡലം. ലക്ഷത്തിനു പുറത്തായിരുന്നു ഓരോ തെരഞ്ഞെടുപ്പിലും ലീഗിന് ഭൂരിപക്ഷം. എന്നാല്‍ സമുദായത്തില്‍നിന്ന് ഒറ്റപ്പെട്ട ലീഗ് ഇന്ന് മണ്ഡലത്തില്‍ വിയര്‍ക്കുകയാണ്. കഴിഞ്ഞതവണ മഞ്ചേരിയില്‍ സംഭവിച്ചത് ഇക്കുറി ഇവിടെ ആവര്‍ത്തിക്കുമെന്ന് അവര്‍ കരുതുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിനെ വനവാസത്തിനയച്ച കുറ്റിപ്പുറം, തിരൂര്‍ മണ്ഡലങ്ങളും എന്‍സിപിയെ തോല്‍പിച്ച പൊന്നാനി മണ്ഡലവും പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തിലാണെന്നതും ഭയം ഇരട്ടിപ്പിക്കുന്നു. എല്‍ഡിഎഫിന്റെ ഉറച്ച കോട്ടയായ തൃത്താലയും ഈ മണ്ഡലത്തിലാണ്. ഇതിനാല്‍ പഴയപോലെ പൊന്നാനി സുരക്ഷിതമല്ലെന്ന് ലീഗിനറിയാം. ഇത് മനസ്സിലാക്കിയാണ് ഇ അഹമ്മദ് പൊന്നാനിയെ 'മൊഴി' ചൊല്ലി മലപ്പുറത്ത് ചേക്കേറിയത്. ഒടുവില്‍ എന്‍ഡിഎഫ് വോട്ട് ഉറപ്പാക്കി ഇ ടി മുഹമ്മദ് ബഷീറിനെ ഗോദയിലിറക്കി. എന്നിട്ടും പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ യുഡിഎഫ് പരാജയം രുചിച്ചുതുടങ്ങി. ഇതോടെയാണ് സിപിഐ എമ്മിനെയും പിഡിപിയെയും ചേര്‍ത്ത് കള്ളക്കഥയുണ്ടാക്കുന്നത്. എന്നാല്‍, മണ്ഡലത്തിലുടനീളം എല്‍ഡിഎഫിന് സ്വീകാര്യത വര്‍ധിക്കുകയാണ്. ശനിയാഴ്ച കുറ്റിപ്പുറം നിളാതീരത്തേക്ക് ആര്‍ത്തലച്ചെത്തിയ ജനസഞ്ചയം ഇതിന് തെളിവാണ്. നിയമസഭാ മണ്ഡലം കവന്‍ഷനുകളിലും വന്‍ ജനപങ്കാളിത്തമാണ്. സ്ഥാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണിക്ക് ലഭിക്കുന്ന വരവേല്‍പ്പും ആവേശകരമാണ്. തിങ്കളാഴ്ച തവനൂര്‍ മണ്ഡലത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ വന്‍ ജനക്കൂട്ടമാണ് വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയെ സീകരിക്കാനെത്തിയത്. ഞായറാഴ്ച പരപ്പനങ്ങാടിയിലെ തീരപ്രദേശങ്ങളില്‍ ഉത്സവാന്തരീക്ഷത്തിലാണ് സ്ഥാനാര്‍ഥിയെ കടലിന്റെ മക്കള്‍ വരവേറ്റത്. പൊന്നാനി മണ്ഡലം ഇതുവരെ കാണാത്ത ആവേശമാണ് സ്വീകരണകേന്ദ്രങ്ങളില്‍. മുസ്ളിംലീഗിന്റെ ധാരാളം പ്രവര്‍ത്തകരും രണ്ടത്താണിയെ സ്വീകരിക്കാനെത്തിയിരുന്നു. ഇത് ലീഗിനെ വല്ലാതെ ഭയപ്പെടുത്തുന്നു. ഇതിനാല്‍ സമുദായ വികാരം ആളിക്കത്തിക്കാനുള്ള കള്ളക്കഥകള്‍ അഴിച്ചുവിടുകയാണ് ലീഗ്. പക്ഷേ, ലീഗും സമുദായവും തമ്മിലുള്ള ബന്ധം ശരിക്കും തിരിച്ചറിയുന്ന പൊന്നാനിയിലെ വോട്ടര്‍മാര്‍ ആ ചതിക്കുഴിയില്‍ വീഴില്ല.
തുടരുക...ആശംസകള്‍..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ